ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പിന് നല്‍കും. സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് ഹോര്‍ട്ടീകോര്‍പ്പ് ഒരു രൂപ നിരക്കില്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കുമെന്ന് ഹോര്‍ട്ടീകോര്‍പ്പ് എം.ഡി അറിയിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ഹോര്‍ട്ടീകോര്‍പ്പിന്റെ വയനാട് ജില്ലാ സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കൃഷി വകുപ്പ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഏപ്രില്‍ 5 വരെ നിശ്ചയിച്ചിരിക്കുന്ന വില (കിലോ) ഇങ്ങനെയാണ്. ഇനം,സംഭരണ വില, വില്‍പ്പന വില യഥാക്രമം,
വലിയ ഉള്ളി – 40, 40 രൂപ, ചെറിയ ഉളളി -90,100, വെളുത്തുള്ളി – 160,170, പയര്‍ – 25,35, ബീന്‍സ്- 56,62, മത്തങ്ങ- 11, 20, തക്കാളി -30,30, കുമ്പളങ്ങ- 12, 20, വഴുതനങ്ങ- 15,22, പടവലം- 25,30, മുരിങ്ങക്കായ് -55,60, ബിറ്റ് റൂട്ട് -35,40, വെണ്ടയ്ക്ക – 30,35, കോവക്ക – 30,35, പാവക്ക – 23,30, പച്ചമുളക് – 30,40, കാബേജ് – 20,24, വെളളരി – 16,22, ഉരുളകിഴങ്ങ് – 32,38, കാരറ്റ് – 60 ,70 , ഇഞ്ചി -53, 60, ചേന -16,22 ,കാച്ചില്‍ -33,40 , ഇടിച്ചക്ക -5,8, കപ്പ – 16,22, ചേമ്പ് (1) – 40,50, ചേമ്പ് (2) – 28,35, കോളിഫളവര്‍ – 30,40, നാരങ്ങ (വലുത്) – 70,80, ചെറുനാരങ്ങ – 60,70 , നേന്ത്ര – 19,35, ചക്ക – 10 ,15, മാങ്ങ – 30,35 .
Sign in
Sign in
Recover your password.
A password will be e-mailed to you.