കോവിഡ്- 19 ബോധവല്‍ക്കരണവും മരുന്ന് വിതരണവും
വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ചിന്റെയും,ജില്ലാ ഹോമിയോപ്പൊതി വകുപ്പിന്റെയും നേതൃത്വത്തില്‍ മുത്തങ്ങ ആന ക്യാമ്പിലെ ആന പാപ്പാന്‍മാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള 200 ഓളം പേര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണവും നടത്തി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എ.ബി ഷിബു,എ.ബി.ശാന്തി, ഡോ.രഞ്ജിത് കെ.ജി,ഡോ.മഞ്ജു മെറ്റില്‍ഡ എന്നിവര്‍ നേതൃത്വം നല്‍കി.