ജില്ലയില്‍ 776 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിലായതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10753 ആണ്. 8 പേര്‍ ആസ്പത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7 സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്കയച്ചു. ഇതുവരെ 127 സാമ്പിളുകള്‍ അയച്ചതില്‍ 107 എണ്ണം നെഗറ്റീവാണ്. 17 പേരുടെ ഫലം ലഭിക്കാനുണ്ട്. 3 കേസുകളാണ് ജില്ലയില്‍ പോസിറ്റീവായിട്ടുളളത്. പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ 2479 ആണ്. ജില്ലയില്‍ 29 സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നതായും കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
A