ജില്ലാ ആശുപത്രി കത്ത് വിവാദം;അന്വേഷണം പ്രഹസനമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ കത്ത് ചോരല്‍ വിവാദം ജാള്യത മറക്കാന്‍ വേണ്ടി മാത്രമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക സ്വഭാമുള്ള ഏത് രേഖയും പബ്ലിക്ക് ഡോക്യുമെന്റാണെന്നിരിക്കെ ഇതിന് ഏത് അന്വേഷണമാണ് വേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും കത്ത് പുറത്തായതിന്റെ പേരില്‍ ആരെയും ബലിയാടാക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.