ആരോഗ്യമേഖലയുടെ കരുത്തായി ആശാപ്രവര്‍ത്തകര്‍

0

കൊറോണ  വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് കരുത്താവുകയാണ് 901 ആശമാര്‍. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 241 കോളനികളില്‍ ഹാംലറ്റ് ആശവര്‍ക്കര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ആരോഗ്യകേരളം വയനാടിന്റെ പ്രത്യേക പ്രോജക്റ്റാണ് ഹാംലറ്റ് ആശ. ദേശീയ തലത്തില്‍ സ്‌കോച്ച് അവാര്‍ഡിന്റെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് ഹാംലറ്റ് ആശ. ഓരോ ആശാവര്‍ക്കര്‍മാരും അവരവരുടെ നിര്‍ദിഷ്ട വാര്‍ഡുകളില്‍ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും ആരെങ്കിലും ഇക്കാലയളവില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അത്തരത്തില്‍ ആരെങ്കിലും വീടുകളില്‍ കണ്ടെത്തിയാല്‍ അവര്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചു മനസ്സിലാക്കും. രോഗം തടയുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചും അവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ആവശ്യമായ അടിയന്തര സഹായം ആശാ വര്‍ക്കര്‍മാര്‍ വഴി ഒരുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!