കല്‍പ്പറ്റ:കൊവിഡ് 19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍/ നിരോധനാജ്ഞമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 5 മണിവരെ 20 പേരെ പ്രതിചേര്‍ത്ത് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.10 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും 8 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.കല്‍പ്പറ്റ, മീനങ്ങാടി, അമ്പലവയല്‍, പടിഞ്ഞാറത്തറ എന്നീ സ്റ്റേഷനുകളില്‍ 3 കേസുകളും, മാനന്തവാടി സ്റ്റേഷനില്‍ 2 കേസുകളും, കമ്പളക്കാട്, വെള്ളമുണ്ട, തലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെലോക്ഡൗണ്‍/നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ 361 പേരെ പ്രതിചേര്‍ത്ത് 297 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 225 പേരെ അറസ്റ്റ് ചെയ്യുകയും 113 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഒരു കാരണവശലും നിയമലംഘനം അനുവദിക്കുകയില്ലയെന്നും നിര്‍ദ്ദേശങ്ങള്‍ വകവയ്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ടി ആളുകളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ്19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങള്‍ നിരോധനാജ്ഞയോ/ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളോ ലംഘിക്കുവാന്‍ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.