കൊറോണ വൈറസ് പ്രതിരോധത്തിന് നിര്‍ദ്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ മാതൃകയായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനവും, ആദിവാസി കോളനികളിലെ ശുചിത്വ നിരീക്ഷണവും, പഞ്ചായത്തിലെ 21 വാര്‍ഡുകളിലും. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, തുടങ്ങി എല്ലാവരുടെയും പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മീറ്റിംഗ് കൂടാന്‍ സാധിക്കാത്തതിനാല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കി, 21 വാര്‍ഡുകളിലും അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നിയന്ത്രണത്തില്‍ ഗ്രൂപ്പുകളും, പ്രസിഡണ്ട് മെഡിക്കല്‍ ഓഫീസര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ ഒരു മെയിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കോളനികളില്‍ ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണം നടത്തുകയും. രോഗികളെ പറ്റി വിശദമായി മനസ്സിലാക്കാനും, നിരീക്ഷണത്തില്‍ ഇരിക്കുന്ന ആളുകള്‍ പുറത്തിറങ്ങുന്നു ഉണ്ടോ എന്ന് മനസ്സിലാക്കാനും, ഇവരെ നിരീക്ഷിക്കാനും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.എല്ലാദിവസവും മൂന്നുമണിക്ക് മെഡിക്കല്‍ ഓഫീസര്‍ അടങ്ങിയ ഗ്രൂപ്പിലേക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും. ഈ റിപ്പോര്‍ട്ടുകള്‍ ഏകോപിച്ച് ജില്ലാ കലക്ടര്‍ ഡിഎംഒ എന്നിവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ കൈമാറും. യുവജനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ആണുമുക്തമാക്കുന്ന നടപടിയും ഇപ്പോള്‍ നടക്കുന്നുണ്ട്. തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി എല്ലാ ആളുകള്‍ക്കും എത്തിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.