കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ആശുപത്രികളിലെ ചികിത്സാ സൗകര്യം, വെന്റിലേറ്ററുകള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, ആംബുലന്‍സ് തുടങ്ങിയവയുടെ ലഭ്യത, ആശുപത്രികളിലെ ഐസൊലേഷന്‍ സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. ജില്ലയിലെ ഡോക്ടര്‍മാരും നഴ്‌സ്മാരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക സ്ഥിതിഗതികള്‍ വിശദീകരിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് ആശുപത്രിയുടെ സമീപ പ്രദേശങ്ങളില്‍ താമസ സൗകര്യം ഒരുക്കും. മാസ്‌ക്കുകളുടെ ലഭ്യത ഉറപ്പ് വരുത്തും. ആശുപത്രി പ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ ബ്ലോക്ക് തലത്തില്‍ ഡോക്ടര്‍മാര്‍ക്ക് ചുമതല നല്‍കി ആവശ്യത്തിന് നഴ്‌സുമാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുന്നതിന് ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും പ്രത്യേക പരിശലനം നല്‍കും. വെന്റിലേറ്റര്‍ ഉപയോഗം സംബന്ധിച്ചും പരിശീലനം നടന്നുവരികയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.