ജില്ലയില്‍ യാത്രാ വിലക്കിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോസീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല. മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി മാത്രമാണ് നിലവില്‍ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് അനുമദിയുള്ളത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെ മാത്രമാണ് അനുവദിക്കുക. ഐ.ഡി കാര്‍ഡ്, നിരീക്ഷണത്തില്‍ കഴിയുന്നവരല്ല എന്നുള്ള ആരോഗ്യ വകുപ്പിന്റെ അനുമതി രേഖ എന്നിവ പരിശോധിച്ചതിന് ശേഷമാണ് വാഹനങ്ങള്‍ ഇരു സംസ്ഥാനങ്ങളിലേക്കും കടത്തി വിടുക. ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും അവശ്യ സേവനം ഉറപ്പ് വരുത്തുന്നവര്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.