അതിര്‍ത്തി അടച്ചു

0

കര്‍ണാടകയിലെ മലയാളികള്‍ അവിടെ തന്നെ തുടരണമെന്ന് വയനാട് ജില്ലാ കളക്ടര്‍. ഇന്ന് 11 മണി വരെ അതിര്‍ത്തിയില്‍ എത്തിയവരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 21 ദിവസം വയനാട് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. വീടുകളിലേക്കോ സ്വന്തം ജില്ലകളിലേക്കോ വിടില്ല. ഇനി മുതല്‍ എത്തുന്നവരെ ജില്ലക്കകത്തേക്ക് പ്രവേശിപ്പിക്കില്ല. രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് തുടരണമെന്ന് ജില്ലാ കളക്ടര്‍.

Leave A Reply

Your email address will not be published.

error: Content is protected !!