KSEB യിൽ പുതിയ ഡ്യൂട്ടി ക്രമീകരണങ്ങൾ നിലവിൽ വന്നു.
മാനന്തവാടി:കോ വിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി KSEB യിൽ പുതിയ ഡ്യൂട്ടി ക്രമീകരണങ്ങൾ നിലവിൽ വന്നു. ഒരു സെക്ഷൻ ഓഫിസിൽപകൽ 5 പേർ മാത്രമടങ്ങുന്ന ടീം മാത്രമേ ഇനി വൈദ്യുതി തടസ്സം പരിഹരിക്കാൻ ഉണ്ടാകുകയുള്ളു. എമർജൻസി ആയുള്ള സപ്ലെ തടസം ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.ഉപഭോക്താക്കൾക്ക് 1912 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതികൾ രേഖപ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ പരമാവധി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.