നിരോധനാജ്ഞ ലംഘിച്ച് ടൗണില്‍ എത്തിയ 14 വാഹനങ്ങള്‍ക്കെതിരെ അമ്പലവയല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അമ്പലവയല്‍ ജില്ലയില്‍ നിരോധനാജ്ഞ നില്‍ക്കുമ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും വാഹനം എടുത്ത് പുറത്തിറങ്ങുന്നവര്‍ക്കെതിരെയാണ് പോലീസ് കേസ് ശക്തമാക്കുന്നത്.അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് നിരത്തിലിറങ്ങിയ
11 ഓട്ടോറിക്ഷകള്‍, 1 ടെമ്പോ ട്രാവലര്‍,1 പിക്കപ്പ്,1 ഗുഡ്‌സ് എന്നിവക്കെതിരെയാണ് അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തുടര്‍ന്നുള്ള സമയങ്ങളിലും ഇത്തരത്തില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
അമ്പലവയലില്‍ അന്യജില്ലക്കാരെ ഹോംസ്റ്റേയില്‍ പര്‍പ്പിച്ചതിന് ഹോംസ്റ്റേ നടത്തിപ്പുകാരന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അമ്പലവയല്‍ റസ്റ്റ് ഹൗസിന് സമീപം ഹോംസ്റ്റേയില്‍ അന്യജില്ലക്കാരായ ആളുകളെ ആരോഗ്യ വകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കാതെ പാര്‍പ്പിച്ചതിനാണ് ഹോംസ്റ്റേ ഉടമയായ ആനപ്പാറ സ്വദേശി അബ്ദുള്‍ മജീദിനെതിരെ അമ്പലവയല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.