കൈവരി തകര്‍ന്ന് പാലം അപകടത്തില്‍

0

കൈവരി തകര്‍ന്ന് അപകട ഭീഷണിയില്‍ വള്ളിയൂര്‍ക്കാവ് – കമ്മന പാലം.വിദ്യാര്‍ത്ഥികളും പ്രദേശവാസികളുമടക്കം നിരവധി പേര്‍ യാത്ര ചെയ്യുന്ന പാലത്തിന്റെ കൈവരി ശരിയാക്കിയില്ലെങ്കില്‍ വന്‍ അപകടത്തിനു ഇടയാക്കും. വള്ളിയൂര്‍ക്കാവ് ഉല്‍സവത്തില്‍ ആഘോഷങ്ങളൊഴിവാക്കിയത് ആശങ്കകള്‍ ഒഴിവായെങ്കിലും ജീവന്‍ പണയം വെച്ചാണ് പ്രദേശത്തുകാര്‍ ഈ പാലം വഴി കടന്നു പോകുന്നത്.

വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നിന്നും കമ്മനയിലേക്ക് പോകുന്ന ചെറു പാലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചരുതാണ്. വീതി കുറഞ്ഞ് കഷ്ടിച്ച് ഒരു വാഹനം മാത്രം കടന്നു പോകാവുന്ന പാലത്തില്‍ വാഹനം വരുമ്പോള്‍ കയറി നില്‍ക്കാന്‍ ഒരു ചെറു ഇടം മാത്രമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലം നിര്‍മ്മിച്ചെതിനാല്‍ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. ചിലയിടങ്ങളില്‍ മുളകൊണ്ട് കൈവരി ഉണ്ടാക്കിയിരിക്കയാണ് ബാക്കിയുള്ള കൈവരികള്‍ തകര്‍ന്ന നിലയിലുമാണ്.അപകട ഭീഷണി മനസിലാക്കിയ പഞ്ചായത്ത് അധികൃതര്‍ പാലം അപകടത്തിലാണെന്നും ഗതാഗതം നിരോധിച്ചു എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അതൊ കൊണ്ട് ദുരിതം പേറുന്നത് പ്രദേശവാസികളും. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കിയത് പ്രദേശത്തുകാരുടെ പകുതി ആശങ്ക ഒഴിഞ്ഞുകിട്ടി ആഘോഷങ്ങളോടെയാണ് നടക്കുന്നതെങ്കില്‍ എത്ര പേര്‍ ഈ പാലത്തില്‍ പുഴയിലേക്ക് വീഴുമെന്ന് കണ്ടറിഞ്ഞേനെ.ആശങ്കകള്‍ പകുതി ഒഴിഞ്ഞെങ്കിലും തകര്‍ന്ന കൈവരികള്‍ ശരിയാക്കി നാട്ടുകാരുടെ യാത്ര ദുരിതം അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!