ബാങ്കില്‍ നിയമനാഴിമതി പ്രതിഷേധവുമായി ലീഗ്
അഞ്ചുകുന്ന് സര്‍വീസ് സഹകരണ ബാങ്കില്‍ പുതുതായി നിയമനം നടത്തുന്നതില്‍ അഴിമതി നടന്നു എന്നരൊപിച്ച് പഞ്ചായത്ത് മുസ്ലിം ലീഗും, യൂത്ത് ലീഗിന്റെ അഭിമുഖ്യത്തില്‍ ബേങ്കിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ബേങ്കില്‍ പുതുതായി നിയമനം നടത്തുന്നതിന് ബേങ്ക് ഡയരക്ടര്‍മാരില്‍ ചിലര്‍ എതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഭരണ സമിതിയിലെ അംഗങ്ങള്‍ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.പ്രശ്‌നം രൂക്ഷമായപ്പൊള്‍ ജില്ലാ ജോയിന്റ് റെജിസ്ട്രാര്‍ മുഖനെ ഉത്തരവ് റദ്ദാക്കുകയും ചെയതു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതിന് ശേഷം അതെ ഉദ്യോഗാര്‍ഥികളെ തന്നെ വീണ്ടും നിയമിക്കുന്ന നിന്റെ ഭാഗമായി ഇന്നലെ ഒറ്റ ദിവസം കൊണ്ട് എഴുത്ത് പരീക്ഷയും, നിയമനവും നടത്താനുള്ള ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിശേധിച്ചാണ് ബേങ്കിന് മുന്നില്‍ പ്രതിശേധം സംഘടിപ്പിച്ച ത്. പ്രതിശേധ സമരം പി.ഇബ്രാഹിം മാസ്റ്റര്‍ ഉല്‍ഘാടനം ചെയതു.കെ.അബദുല്‍ അസിസ്, ഉസ്മാന്‍ ഹാജി, ജാഫര്‍ മാസ്റ്റര്‍, വി.ജാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.