കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കെത്തുന്ന യാത്രാവാഹനങ്ങളടക്കം പരിശോധിച്ചാണ് കടത്തിവിടുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പരിശോധന. മുത്തങ്ങ അതിര്‍ത്തിയിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഇന്നു ഉച്ചയ്ക്ക് ശേഷമാണ് മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റ് പരിസരത്ത് ഡോക്റുടെ നേതൃത്വത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. യാത്രാക്കാരെ നോണ്‍ കോണ്‍കാട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗി്ച്ചാണ് പരിശോധിക്കുന്നത്. മുത്തങ്ങയില്‍ ഒരു ഡോക്ടറും ജെപിഎച്ച്എന്‍, നഴ്സ്, ജെപിഎച്ച്എന്‍മാരടക്കുള്ള ഏഴംഗ സംഘമാണ് പരിശോധ നടത്തുന്നത്. പനിയുള്ളവരുടെ വിശദമായി വിവരങ്ങളും യാത്രാ റൂട്ടും ശേഖരിക്കുന്നുമുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. ദുരന്തനിവാരണ നിയമപ്രകാരമാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവി്ച്ചത്.