മാനന്തവാടിയില്‍ പ്ലാസ്റ്റിക് പരിശോധന
സബ്ബ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം രുപീകരിച്ച താലൂക്ക്തല സമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പരിശോധന നടത്തി. കടകളില്‍ പ്ലാസ്റ്റിക് ഉപയോഗം വര്‍ദ്ധിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന.വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പ്‌ളാസ്റ്റിക് പിടികൂടുകയും, പിഴ ഈടാക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നോട്ടീസ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനന്തവാടി താഹസില്‍ദാര്‍ എന്‍ഐ ഷാജു, ഡെപ്യൂട്ടി താഹസില്‍ദാര്‍ വി മനോജ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസി: എഞ്ചിനിയര്‍ അഞ്ജലി ജോര്‍ജ്ജ്, നഗരസഭ സെക്രട്ടറി വി കെ അഭിലാഷ്, നഗര സഭ ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ടി ബിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.