കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതയിലെന്ന് മന്ത്രി കെ.കെ ശൈലജ

0

ജില്ലയിലെ കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രതയിലെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020 ജനുവരി 1 മുതല്‍ മാര്‍ച്ച് 11 വരെ കുരങ്ങുപനി സ്ഥിരീകരിച്ച 14 കേസുകളും ഒരു മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശാ പ്രവര്‍ത്തകര്‍, സ്റ്റാഫ് നഴ്സ്, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കും പ്രൈവറ്റ് ഡോക്ടര്‍മാര്‍ക്കും കുരങ്ങ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ചികിത്സയെ കുറിച്ചും പരിശീലനം നല്‍കിയിട്ടുണ്ട്.മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള പ്രത്യേക ട്രെയിനിംഗ് ലഭിച്ച സംഘം ചികിത്സ നല്‍കി വരുന്നുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് പനി സര്‍വ്വേയും നടത്തി വരുന്നു.സ്റ്റേറ്റ് എന്റമോളജി ടീം സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഓരോ ആഴ്ചയിലും ഐ.ഡി.എസ്.പി മീറ്റിംഗുകള്‍ കൂടി സര്‍വ്വൈലന്‍സ് ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും ചെയ്തു വരുന്നതായും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!