പിലാച്ചാല്‍ കോളനിയില്‍ കുടിവെള്ളമെത്തും
പിലാച്ചാല്‍ കോളനിക്കാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു.കളക്ടര്‍ ഇടപെട്ട് വെള്ളം എത്തിക്കാന്‍ തീരുമാനമായി.നടപടി വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന്.പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയും,വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കലക്ടറുടെ റീബില്‍ഡ് കേരള ഫണ്ട് ഉപയോഗിച്ച് തകരാറിലായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനും,ടാങ്കില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും മാറ്റുന്ന പ്രവര്‍ത്തിയും ഇപ്പോള്‍ തുടങ്ങിയതായി വാര്‍ഡ് അംഗം വി എസ് കെ തങ്ങള്‍ അറിയിച്ചു.
വെള്ളമുണ്ട പഞ്ചായത്തിലെ പിലാച്ചാല്‍ കോളനിയില്‍പതിനഞ്ചോളം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്ന വാര്‍ത്ത വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കിലോമീറ്ററുകള്‍താണ്ടിയാണ്‌കോളനിയിലെ സ്ത്രീകള്‍ കുടിവെള്ളം എത്തിച്ചിരുന്നത്.കുത്തനെയുള്ള കയറ്റം കയറി വെള്ളമെത്തിക്കുന്ന തിനാല്‍. പല സ്ത്രീകള്‍ക്കും നടു വേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും പതിവായിരുന്നു.വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയും,വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കലക്ടറുടെ റീബില്‍ഡ് കേരള ഫണ്ട് ഉപയോഗിച്ച് തകരാറിലായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനും,ടാങ്കില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും മാറ്റുന്ന പ്രവര്‍ത്തിയും ഇപ്പോള്‍ തുടങ്ങിയതായി വാര്‍ഡ് അംഗം വി എസ് കെ തങ്ങള്‍ അറിയിച്ചു.ഒരാഴ്ചക്കുള്ളില്‍ കുടിവെള്ളം കോളനികള്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.