നടപ്പാലത്തിന്റെ കൈവരി തകര്‍ന്നു തെന്‍ക്കുഴിക്കാര്‍ക്ക് ദുരിതയാത്ര
നടപ്പാലത്തിന്റെ കൈവരി തകര്‍ന്നു. നന്നാക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍, പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു.പൂതാടി പഞ്ചായത്തിലെ പന്ത്രണ്ടാം വര്‍ഡിലെ തേന്‍കുഴി നടപ്പാലത്തിന്റെ കൈവരി തകര്‍ന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.ജീവന്‍ പണയപ്പെടുത്തി മാത്രമേ ഈ പാലത്തിലൂടെ സഞ്ചരിക്കാനാവു. തേന്‍കുഴി ചെറിയ തോടിന് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നിട്ട് മൂന്ന് വര്‍ഷമായി. നിര്‍മ്മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പ്രദേശത്തെ ആളുകളെ പൂതാടിയുമായും വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളുമായും ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണ് ഈ നടപ്പാലം.