വനത്തിനുള്ളിലെ വറ്റാത്ത ജലസ്രോതസ്സുകള്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസം

0

വേനല്‍ കനക്കുമ്പോഴും വന്യജീവികള്‍ക്കാശ്വാസം വനത്തിനുള്ളിലെ വറ്റാത്ത ജലസ്രോതസ്സുകള്‍.വരള്‍ച്ചമുന്നില്‍കണ്ട് വനംവകുപ്പ് നടത്തിയ മുന്നൊരുക്കമാണ് വനം ജലസമൃദ്ധമായി നില്‍ക്കാന്‍ കാരണം.തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ പുറത്തിറുങ്ങുന്നത് ഒരുപരിധിവരെ ഇല്ലാതാക്കാനും ഇത് സഹായകമാകുന്നു.
വേനല്‍ കനക്കുമ്പോഴും വന്യമൃഗങ്ങള്‍ക്ക് ഏറെ അനുഗ്രഹമാവുകയാണ് വയനാട് വന്യജീവിസങ്കേതത്തിലെ നിറഞ്ഞുനില്‍ക്കുന്ന ജലസ്രോതസ്സുകള്‍.കുളങ്ങളും തോടുകളും എല്ലാം ജലസമൃദ്ധമാണ്.30 മണ്ണണകളും,45 ചക്ക് ഡാമുകളും,235 സ്വാഭാവിക ജലസ്രോതസ്സുകളുമാണ് വന്യജീവിസങ്കേതത്തിലുള്ളത്.ഇതെല്ലാം ശക്തമായി വേനല്‍മുന്നില്‍കണ്ട് വനംവകുപ്പ് കൃത്യമായി സംരക്ഷിച്ച്താണ് ഇപ്പോഴത്തെ ജലലഭ്യതയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം അവസാനം വരെ മഴ നീണ്ടുനിന്നതും വനത്തിലെ ജലലഭ്യതയ്ക്ക് കാരണമായിട്ടുണ്ട്. ഉണങ്ങിയ മുളകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ചെക്കുഡാമുകളും വന്യജീവിസങ്കേതത്തില്‍ നിര്‍മ്മിച്ചതും അനുഗ്രഹമായി.വന്യജീവിസങ്കേതം ജലസമൃദ്ധമായി നില്‍ക്കുന്നത് ഇവിടേക്ക് അയല്‍സംസ്ഥാനങ്ങളിലെ വനങ്ങളില്‍ നിന്നും തീറ്റയും വെള്ളവുംതേടി എത്തുന്ന ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് ഏറെ അനുഗ്രഹവുമാകുന്നുണ്ട്.ഇതിനു പുറമെ കാടുവി്ട്ട് വന്യമൃഗങ്ങള്‍ നാ്ട്ടിലിറങ്ങുന്നത് ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും ഈ ജലസ്രോതസ്സുകള്‍ കാരണമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!
16:41