കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി.ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം.ഉത്സവങ്ങള്‍ പോലുളള ചടങ്ങുകള്‍ ലളിതമായി നടത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു.കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച കാലയളവ് നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവെക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ മാസ്‌കുകള്‍ക്കും സാനിറ്റൈസര്‍ ഉല്‍പ്പന്നങ്ങള്‍ക്കും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. മാസ്‌ക്കുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കോട്ടണ്‍ മാസ്‌ക്കുകള്‍ തയ്യാറാക്കി വിതരണം നടത്താന്‍ കുടുംബശ്രീയുടെ സഹകരണം തേടും. ഉപയോഗശേഷം മാസ്‌കുകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.