വടക്കനാട് മേഖലയില്‍ അനധികൃത മദ്യവില്‍പ്പന തകൃതി. മേഖലയിലെ ഗോത്രകോളനികളിലും പൊതുഇടങ്ങളിലുമാണ് വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നത്. മദ്യവില്‍പ്പനക്കെതിരെ എക്സൈസ്, പൊലീസ് വകുപ്പുകളുടെ ഭാഗത്തുനിന്നും അടിയന്തര നടപടിവേണമെന്നും ആവശ്യം.
വടക്കനാട്, പച്ചാടി, പള്ളിവയല്‍, മംഗലംകുന്ന്, അണ്ണിമൂല, മണലാടി, വള്ളുവാടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടക്കുന്നത്. വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങി ഇവിടങ്ങളില്‍ എത്തിച്ച് ആവശ്യാനുസരണം വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇത് വാങ്ങുന്നത് ഏറെയും ഗോത്രവിഭാഗങ്ങളും, തൊഴിലാളികളുമാണ്. ചില ഗോത്രവിഭാഗം കോളനികള്‍ തന്നെ മിനബാറായാണ് അറിയപ്പെടുന്നത്. സ്ത്രീകളും കുട്ടികളും മദ്യത്തിന് അടിമയായിട്ടുണ്ട്. കഴിഞ്ഞദിവസം മദ്യപിച്ച് റോഡരികില്‍ കിടന്നയാളാണ് വടക്കനാട് പള്ളിവയലില്‍ ബസ് കയറി മരണപ്പെട്ടത്. കൂടാതെ പലരും പൊതു ഇടങ്ങളില്‍ മദ്യപിച്ച് കിടക്കുന്നതും പതിവുകാഴ്ചയാണ്. ഇത്തരത്തിലൊരാളെ ഒരു മാസം മുമ്പ് പൊലീസ് ആംബുലന്‍സുമായി എത്തിയാണ് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍രക്ഷിച്ചത്. ഇത്തരത്തില്‍ അനധികൃത മദ്യവില്‍പ്പന നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം. വിദേശ മദ്യവില്‍്പ്പനക്കുപുറമെ വ്യാജമദ്യനിര്‍മ്മാണവും പ്രദേശങ്ങളിലും നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.