കടക്കെണി ആത്മഹത്യ കൊലക്കുറ്റത്തിനു കേസെടുക്കണം
പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപറ രാജന്റെ ആത്മഹത്യ ബാങ്ക് മാനേജരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍.അസോസിയേഷന്‍ ജില്ലാ നേതാക്കള്‍ ഇന്ന് രാജന്റെ വീടിലെത്തി കുടുംബാഗങ്ങളെ കണ്ടു. ബാങ്കുകളുടെ ഇത്തരം നടപടിക്കെതിരെ സമരം ശക്തമാക്കുമെന്നും അസോസിയേഷന്‍
രാജന്‍ മകളുടെ പേരില്‍ പയ്യംമ്പള്ളി കാനറ ബാങ്കില്‍ നിന്നും 2011ല്‍ 2 ലക്ഷത്തി 64000 രൂപ വിദ്യഭ്യാസ വായ്പ എടുത്തിരുന്നു.പഠനം കഴിഞ്ഞ മകള്‍ക്ക് ജോലി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് കഴിഞ്ഞ ദിവസം രാജന് ജപ്തി നോട്ടീസ് അയച്ചതായി ഭാര്യയും ബന്ധുകളും പറയുന്നു.അന്ന് മുതല്‍ മാനസിക പ്രയാസത്തിലായിരുന്ന രാജന്‍ കഴിഞ്ഞ ദിവസം വീടിന് സമീപം തൂങ്ങി മരിച്ചു. ജപ്തി നോട്ടീസ് മാത്രമല്ല ബാങ്ക് മാനേജര്‍ നിരന്തരം വായ്പ തിരിച്ചടക്കാന്‍ രാജനെ വിളിച്ച് ഭീഷണിപെടുത്തുകയും ചെയ്തതായി ബന്ധുകളും അയല്‍വാസികളും പറഞ്ഞതായി എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. ബാങ്ക് മാനേജരുടെ പേരില്‍ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ബാങ്കുകളുടെ ഇത്തരം നടപടിക്കെതിരെ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അസോസിയേഷന്‍ നേതാക്കളായ റ്റി.ടി.മാത്യു, ശ്രീധരന്‍ ഇരുപുത്ര, എം.വി.പ്രഭാകരന്‍, ഫ്രാന്‍സീസ് പുന്നോലില്‍, എസ്.ജി.ബാലകഷ്ണന്‍, ഇ.ഐ.ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജന്റെ വീട്ടിലെത്തിയത്.സംഭവത്തില്‍ പ്രതിഷേധിച്ച് ഹരിതസേന നാളെ പയ്യംമ്പള്ളി കാനറ ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.