സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ആദ്യാക്ഷരം കുറിച്ച വാളാട് എഎല്‍പി സ്‌കൂള്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു. കാര്യ പരിപാടി തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കത്രീന മംഗലത്ത് അധ്യക്ഷയായിരുന്നു. ചടങ്ങില്‍ സ്‌കൂളിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും പുത്തൂര്‍ കാരുണ്യ റെസ്‌ക്യു ടീമിനെയും ആദരിച്ചു. എച്ച്.എം. ഇന്‍ചാര്‍ജ് രഞ്ജിത് കുമാര്‍, പിടിഎ പ്രസിഡന്റ് മുഹമ്മദ് സഫീര്‍, എം.പിടിഎ പ്രസിഡന്റ് ഖമറുന്നീസ, പിസി മൊയ്തു, പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളും നടന്നു.