കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് എഫ്.ആര്‍.എഫ്

0

ധനകാര്യ സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുന്ന റിക്കവറി കടലാസുമായി കര്‍ഷക കുടുംബങ്ങളെ ഭീഷണിപെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടിയെ കയ്യുംകെട്ടി നോക്കി നില്‍ക്കിലെന്ന് എഫ്.ആര്‍.എഫ് ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കര്‍ഷകന്റെ ഭിക്ഷാ പാത്രത്തില്‍ കയ്യിട്ട് റിക്കവറി കച്ചവടം പൊടിപൊടിച്ച്് കര്‍ഷകനെ ശ്്മശാനത്തിലേക്ക് പറഞ്ഞയച്ച് കമ്മീഷന്‍ വാങ്ങുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ പറഞ്ഞു. വയനാട്ടിലെ ഓരോ ധനകാര്യ സ്ഥാപനങ്ങളും കര്‍ഷകര്‍ക്ക് പുതിയവായിപ്പകള്‍ നല്‍കി കര്‍ഷകരെ പനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമാണെന്നും , മേലില്‍ വായിപ്പ കുടിശികയുടെ പേരില്‍ കേസെടുക്കുകയോ ജപ്തി നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യരുതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.ഇത്തരം നീക്കങ്ങളെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായി ഈ വരുന്ന മാര്‍ച്ച് 10 ന് പനമരം വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാസമരം നടത്തുവാനും തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എന്‍.ജെചാക്കോ, ടി. ഇബ്രാഹിം, എ.എന്‍. മുകുന്ദന്‍ , വിദ്യാധരന്‍ വൈദ്യര്‍, അപ്പച്ചന്‍ ചീക്കല്‍പ്പ്, ജോയി മാത്യു ചുണ്ടക്കര, പുരുഷോത്തമന്‍ പനമരം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
22:35