കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി മൂന്ന് പേര്‍ക്ക് പരിക്ക്
ഇന്നലെ രാത്രി 11:10ന് മാനന്തവാടി ഭാഗത്ത് നിന്നും കല്ലോടി ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന വെള്ള നിറത്തിലുള്ള വാഗ്‌നര്‍ കാറാണ് രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന ഹൈദര്‍, ഉസ്മാന്‍, ഉസ്മാന്റെ ഭാര്യാ പിതാവ് ഷംസുദ്ദീന്‍ തുടങ്ങി മൂന്ന് ആളുകളെ ഇടിച്ചിട്ടത് ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു
https://youtu.be/cgcbSCJ5_uM
എടവക പഞ്ചായത്ത് ഓഫീസിനു സമീപം വെച്ചായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ ഷംസുദ്ദീന്‍ ഗോലിപ്പേട്ടയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റ് രണ്ട് ആളുകളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരാളെ നിസാര പരിക്കായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു.