ബി.എസ്.എന്‍.എല്‍ ഓഫീസ് കാര്യക്ഷമമാക്കണം
വെള്ളമുണ്ട ബി.എസ്.എന്‍.എല്‍. ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാത്തതു കൊണ്ട് ഉപഭോക്താക്കള്‍ പ്രയാസപ്പെടുന്നു.ഒരു മാസമായി ആകെയുള്ളത് താത്കാലിക ജീവനക്കാരന്‍ മാത്രം. ജീവനക്കാരെ പിരിച്ചുവിടുകയും വി.ആര്‍.എസ് സമ്പ്രദായം നടപ്പാക്കുകയും ചെയ്തതോടെയാണ് ഈ അവസ്ഥ. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ജനതാദള്‍ എസ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഇല്ലാത്തതു കാരണം ഒട്ടേറെ കണക്ഷനുകള്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആശുപത്രി,പോലീസ് സ്റ്റേഷന്‍ ,പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും സ്‌കൂളിലും ബാങ്കുകളിലും എല്ലാം ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സേവനത്തിനു തടസ്സം നേരിടുന്നുണ്ടെന്ന വ്യാപക പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ പരിഹാരം കാണാത്തത് പ്രതിഷേധാര്‍ഹമാണെന്നു ജനതാദള്‍ എസ് യോഗം വിലയിരുത്തി.ഏ.ഇബ്രാഹീം അദ്ധ്യക്ഷനായിരുന്നു. സി.കെ.ഉമ്മര്‍,ജുനൈദ് കൈപ്പാണി,ബിജു കെ,റഷീദ് പുളിഞ്ഞാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.