പുല്‍പള്ളി മേഖലയിലെ രൂക്ഷമായ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനായി കടമാന്‍തോട് പദ്ധതി നടപ്പാക്കാന്‍ കൂട്ടായ പരിശ്രമംവേണമെന്ന് മുള്ളന്‍കൊല്ലിയില്‍ സിപിഎം പാടിച്ചിറ മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ കടമാന്‍തോട് പദ്ധതിയും മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ വികസനവും സെമിനാര്‍ ആവശ്യപ്പെട്ടു.കര്‍ണ്ണാടകയോട് ചേര്‍ന്ന് കിടക്കുന്നതും ഡെക്കാന്‍ പീഠഭൂമിയുടെ രൂപസാദൃശ്യവുമുള്ള ഈ പ്രദേശം കാലാവസ്ഥാ വ്യതിയാനവും രൂക്ഷമായ വരള്‍ച്ചയും നേരിടുകയാണ്. ഇതുകാരണം കാര്‍ഷിക വിളകള്‍ നശിക്കുകയും ഭൂഗര്‍ഭ ജലനിരപ്പ് താഴുകയും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയുമാണ് കാര്‍ഷിക മേഖലയെ ജീവത്താക്കി തിരിച്ചുകൊണ്ടുവരുന്നതിന് ജലസേചന സൗകര്യം ആവശ്യമാണ്. ഇതിന് മുന്‍കയ്യിടുക്കാന്‍ മുഴുവന്‍ ജനപ്രതിനിധികളും ഒന്നിച്ച് നില്‍ക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എസ്. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. കെഎന്‍ സുബ്രമണ്യന്‍, സജി തൈപ്പറമ്പില്‍, പി.എ. മുഹമ്മദ്, ജോബി കരോട്ടുകുന്നേല്‍, സി.പി. വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.