അറിവുത്സവം സബ്ജില്ലാതല ക്വസ്സ് മത്സരം
മാനന്തവാടി ഗവ യു പി സ്‌കൂള്‍ അറിവുത്സവത്തോടനുബന്ധിച്ച് നടത്തിയ സബ്ജില്ല, യു പി വിഭാഗം ക്വിസ്സില്‍ സെന്റ് ജോസഫ് യു പി കല്ലോടി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികള്‍ക്ക് പഴശ്ശി ഗ്രന്ഥാലയം അക്കാദമിക്ക് സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ 2001 രൂപ ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു.രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് ജോസഫ് ടി ടി ഐ കണിയാരത്തിന് മാനന്തവാടി അമല്‍ട്രേഡിങ് കമ്പനി ഏര്‍പ്പെടുത്തിയ 1501 രൂപ ക്യാഷ് അവാര്‍ഡും ഉപഹാരവും ലഭിച്ചു. സെന്റ് കാതറിന്‍സ് പയ്യമ്പള്ളി, ഗവ യു പി മാനന്തവാടി, ഗവ യു പി തലപ്പുഴ ,എ യു പി എസ് കുഞ്ഞോം സ്‌കൂളുകള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.. എ അജയകുമാര്‍, ശില്‍പ്പ കെ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.