ജെ സി ഡാനിയേല്‍ എക്‌സലന്‍സി അവാര്‍ഡ് സുമിത്ര പുത്തന്‍ പുരയ്ക്കലിന്
2020 ജെ സി ഡാനിയേല്‍ എക്‌സലന്‍സി അവാര്‍ഡ് മാനന്തവാടി സ്വദേശിനി സുമിത്ര പുത്തന്‍ പുരയ്ക്കലിന്. ആറാട്ടുതറ കെ കെ നഗറില്‍ താമസക്കാരിയായ സുമിത്ര മാനന്തവാടി പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്. മലയാള സിനിമയുടെ പിതാവിന്റെ നൂറ്റി ഇരുപതാം ജന്മദിനാഘോഷവും പത്താമത് ജെ സി ഡാനിയേല്‍ രാജരത്‌ന അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ കൊച്ചിന്‍ കലാഭവന്‍ പ്രസിഡണ്ട് ഫാദര്‍ ഡോ. ചെറിയാന്‍ ഫാദര്‍ ഡോ. പോള്‍ പുനത്തിങ്കലും ചേര്‍ന്ന് സുമിത്രക്ക് അവാര്‍ഡ് സമ്മാനിച്ചു.
കലാ -സാംസ്‌കാരിക രംഗത്ത് മികച്ച കഴിവിനുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത വ്യക്തികളിലൊരാളാണ് സുമിത്ര.12 സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അഞ്ച്‌ഷോട്ട് ഫിലിമില്‍ അഭിനയിച്ച സുമിത്ര രണ്ട്‌സീരിയല്‍, മഴവില്‍ മനോരമയില്‍ കോമടി ചെയ്തിതിട്ടുണ്ട്, കഥ, കവിത എന്നിവ എഴുതുന്നുണ്ട്. 2019 വര്‍ഷത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്പോട്സ് തലത്തില്‍ ഒരു ദിവസം 4 മെഡല്‍ കരസ്ഥമാക്കിയ സുമിത്ര പാലിയേറ്റീവ് പ്രവര്‍ത്തനത്തിലും സജീവമാണ്. ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടു രണ്ട് മക്കളുണ്ട് .