അപകടങ്ങള്‍ക്ക് കാരണം അനധികൃത പാര്‍ക്കിംങ്

0

സുല്‍ത്താന്‍ ബത്തേരി മാനിക്കുനി ഭാഗത്ത് ചരക്കുലോറികള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിനിരുവശവും ഇതരസംസ്ഥാന ചരക്കുലോറികള്‍ അടക്കമാണ് ഡ്രൈവര്‍മാരുടെ കാഴ്ചമറക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യുന്നത്.ഇവിടെ പാര്‍ക്ക് ചെയ്യരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് പാര്‍ക്കിംഗ് നടത്തുന്നത്.ബത്തേരി മാനിക്കുനിയില്‍ ഇന്ന് വാഹന അപകടമുണ്ടായ ഭാഗത്തുള്ള അനധികൃത പാര്‍ക്കിംഗാണ് ഇവിടെ അപകട ങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്. ദേശീയപാതയുടെ ഇരുവശങ്ങളിലും ഇതര സംസ്ഥാന ലോറികളടക്കമാണ് പകല്‍ സമയങ്ങളിയല്‍ പാര്‍ക്ക് ചെയ്യുന്നത്. പലവാഹനങ്ങളും ദിവസങ്ങളോളം ഇവിടെ ഇരുഭാഗത്തുനിന്നും വരുന്ന വാഹനഡ്രൈവര്‍മാരുടെ കാഴ്ചകള്‍ പരസ്പരം മറച്ച് പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 2009ല്‍ ഇവിടെ അനധികൃത പാര്‍ക്കിംഗ് കാരണം ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ഈ സമയം നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് കോടതി ഇടപെടലുണ്ടാകുകയും ഈ ഭാഗത്ത് പാര്‍ക്കിംഗ് നിരോധിക്കുകയും ചെയ്തിരുന്നു. വിദ്യാലയവും, ആരാധനാലയും, പെട്രോള്‍ ബങ്കും പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് അനധികൃത പാര്‍ക്കിംഗ് നടത്തുന്നത് കാരണം കാല്‍നട യാത്രപോലും സാധിക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടത്തെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!