പിന്നോക്ക വികസന വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കി

0

കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്റെ വയനാട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും വിദ്യാഭ്യാസ വായ്പ വിതരണവും നടത്തി. മീനങ്ങാടി ക്ഷീര ഭവനില്‍ നടന്ന ചടങ്ങ് കെ.എസ്.ബി.സി.ഡി.എസ്. ഡയറക്ടര്‍ എ.മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉഷാരാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 39 വിദ്യാര്‍ത്ഥികള്‍ക്കായി 1,95,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. 20 വിദ്യാര്‍ത്ഥികള്‍ക്ക് 18 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി നല്‍കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!