അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

0

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഫ്‌സി ക്ലബ് അമ്പലവയലും ,കൈരളി ചാരിറ്റബിള്‍ ട്രസ്റ്റും ,സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബത്തേരിയില്‍ തുടക്കമായി. ജൂബിലി റസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് കാണാച്ചി ഇബ്രാഹിം എവറോളിംഗ് ട്രോഫിയും ,രണ്ടാം സ്ഥാനക്കാര്‍ക്ക് ഓരോ മാലി അബ്രഹാം മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്‍കും. ഫുട്‌ബോള്‍ മേള രണ്ടാഴ്ച നീണ്ട് നില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ നൗഷാദ്, റഹിം കുന്നത്ത് ,സുബൈര്‍ ,മുസ്തഫ ,നസീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!