പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് പി എസ് സി പരീശിലനം
ചെതലയം ഫോറസ്റ്റ് റെയിഞ്ചിന്റെയും പുല്‍പ്പള്ളി ഫോറസ്‌റ് സ്റ്റേഷന്‍ ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് എരിയപ്പള്ളി കരിമം അങ്കണ്‍വാടിയില്‍ പി എസ് സി പരീശിലനവും യോഗക്ലാസുകളുടെ ഉല്‍ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉല്‍ഘാടനം നിര്‍വഹിച്ചു. ചെതലയം ഫോറസ്റ്റ് റെയ്ഞ്ചര്‍ ടി ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഡി എഫ് ഒ രഞ്ജിത് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി പി സുനില്‍ കുമാര്‍, ബാബു നമ്പുടാകം, ബീറ്റ്‌ഫോറസ്റ്റ് ഓഫിസര്‍ സുമി, മോഹന്‍കുമാര്‍, ഷിജി തുടങ്ങിയവര്‍ സംസാരിച്ചു.