പുറത്താക്കിയ സിപിഎം നേതാവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം നേതാവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.തലപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ സിപിഎം ഏരിയ കമ്മറ്റി അംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.വാസുവിനെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന മാനന്തവാടി ഏരിയ കമ്മിറ്റി യോഗം പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്.തലപ്പുഴ ടൗണ്‍ സിപിഎം ബ്രാഞ്ച് അംഗമായാണ് പി.വാസുവിനെ തിരിച്ചെടുത്തത്.ഏരിയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തെങ്കിലും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന്് സൂചനയുണ്ട്.2018 ഡിസംബര്‍ 1നാണ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്.തന്റെ രക്തം കൊണ്ട് എഴുതിയ ആത്മഹത്യ കുറിപ്പില്‍ ബാങ്ക് പ്രസിഡന്റായിരുന്ന പി.വാസുവും,സെക്രട്ടറി നസീമ,ജീവനക്കാരന്‍ സുനീഷ് എന്നിവരാണ് കാരണക്കാരെന്ന് എഴുതിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്ക് മുന്‍പ് വാസുവിനെ സിപിഎം പുറത്താക്കിയത്.വാസുവിനെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ ഏരിയ കമ്മറ്റിയിലും ലോക്കല്‍ കമ്മറ്റിയിലും ഇതിനോടകം തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വിവാദ ചര്‍ച്ചകളിലേക്ക് വഴിവെച്ചേക്കും.സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍,സികെ ശശീന്ദ്രന്‍ എംഎല്‍എ,കെ.റഫീഖ് എന്നിവരാണ് ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തത്.