ആദിവാസികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ക്ക് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

0

പുല്‍പ്പള്ളി പാക്കം ഫോറസ്റ്റ് വയല്‍ കോളനിക്ക് സമീപം ആദിവാസികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ക്ക് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ.കുടുംബങ്ങള്‍ ആശങ്കയില്‍. പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിച്ചു നല്‍കിയ മുന്ന് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് വനം വകുപ്പ് തടഞ്ഞത്.

പാതിരി റിസര്‍വ് വനഭുമി യി ലാ ണ് വീടുകള്‍ പണിതിരിക്കുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാല്‍ കോളനിയിലെ വീടുകളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം വനമല്ലെന്നാണ് കോളനിവാസികള്‍ പറയുന്നത് വനഭുമി യിലെ വീടുകളുടെ നിര്‍മ്മാണം ചോദ്യം ചെയ്ത് പുല്‍പ്പള്ളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് ചെതലയം റസ്റ്റ് ഫോറസ്റ്റ് ഓഫീസര്‍ കത്തയച്ചിരുന്നു. 1980ലെ വനം കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം റിസര്‍വ് വനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു അനുമതിയും പട്ടികവര്‍ഗ വികസന വകുപ്പിന് ലഭിച്ചിട്ടില്ലെന്നു. കാണിച്ചാണ് വനം വകുപ്പിന്റെ നടപടി. മാത്രമല്ല വയല്‍ കോളനിയിലുള്ളവര്‍ക്ക് വേണ്ടിയല്ല വീടുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും വനംവകുപ്പ് പറയുന്നത്. മുന്നര ലക്ഷം രൂപയാണ് ഓരോ വീടിനും പട്ടികവര്‍ഗ വകുപ്പ് അനുവദിച്ചത്. മൂന്ന് വീടുകളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിയപ്പോഴാണ് വനം വകുപ്പ് തടഞ്ഞത്.തേപ്പും ജനലുകളും വാതിലുകളും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് ബാക്കിയുണ്ടായിരുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച വീടുകള്‍ ആര്‍ക്കും ഉപകാരപ്പെടാതെ ഇപ്പോള്‍ നശിക്കുകയാണ്. സംഭവത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏതായലും വീടിനായി കാത്തിരുന്ന ആദിവാസികള്‍ പെരുവഴിയിലായി പ്രിയ, മീന, ലാലു എന്നിവര്‍ക്കായി പണിത വീടുകളാണ് ഇപ്പോള്‍ നിയമക്കുരുക്കില്‍ കുടങ്ങിയത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളാണ് ഇവര്‍ക്ക് ഇപ്പോള്‍ ആശ്രയം കളക്ടര്‍ക്ക് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!