വെള്ളമുണ്ടയില്‍ ബിഎസ്എന്‍എല്‍ നോട്ട് റീച്ചബിള്‍
വെള്ളമുണ്ട ബിഎസ്എന്‍എല്‍ ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാതായിട്ട് ഒരു മാസം പിന്നിട്ടു. ആകെയുള്ളത് താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം. ഇയാള്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയ അവസ്ഥയും. ദുരിതം പേറി പഞ്ചായത്തിലെ ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍.ജില്ലയില്‍ തന്നെ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആയിരുന്നു വെള്ളമുണ്ട. എന്നാല്‍ ബിഎസ്എന്‍എല്ലിനെ സ്വകാര്യവത്കരിക്കുന്നതിന്റ ഭാഗമായി. ജീവനക്കാരെ. പിരിച്ചുവിടുകയും വിആര്‍എസ് സമ്പ്രദായം നടപ്പിലാക്കുകയും ചെയ്‌തോട്ടെ. നാല് ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരുമാസമായി ഒരു ജീവനക്കാരന്‍ പോലും ഓഫീസില്‍ ഇല്ല, ആകെയുള്ളത് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ മാത്രമാണ്. ഇയാള്‍ക്ക് ആവട്ടെ മാസങ്ങളായി ശമ്പളം ലഭിച്ചിട്ടുണ്ട്.രണ്ടായിരത്തോളം ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന്. വളരെ കുറഞ്ഞ കണക്ഷനുകള്‍ മാത്രമേ നിലവിലുള്ള. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഇതില്‍ ഭൂരിഭാഗം കണക്ഷനുകളും തകരാര്‍ സംഭവിച്ച അവസ്ഥയിലുമാണ്. ആശുപത്രി, പോലീസ് സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളും, സ്‌കൂളുകളും ബാങ്കുകളിലും എല്ലാം ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സേവനം. പല സമയങ്ങളിലും തടസ്സം നേരിടുന്ന അവസ്ഥയിലുമാണ്,. അതിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുന്ന അവസ്ഥയുമാണ്. ഈ പ്രശ്‌നം എന്ന പരിഹരിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.