ഐ.സി പഴയകത്ത് പിന്‍വലിച്ചു വിവാദത്തിലേക്ക് പുതിയ കത്ത്

0

ദേശീയപാത 766 ബദല്‍ നിര്‍ദ്ദേശിച്ച് ഈ മാസം 12ന് ഗതാഗതമന്ത്രിക്ക് അയച്ച കത്ത് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പിന്‍വലിച്ച് പുതിയ കത്ത് സമര്‍പ്പിച്ചു. ആശയവിനിമയത്തിലെ പാകപ്പിഴകള്‍ നിമിത്തമാണ് ചിക്കബര്‍ഗി വഴിയുള്ള ബദല്‍ പാത നിര്‍ദ്ദേശം ആദ്യമയച്ച കത്തില്‍ ഉള്‍പ്പെട്ടതെന്നും പുതിയ കത്തില്‍ പറയുന്നു. അതേസമയം പുതിയ കത്തില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെയാണ് പുതിയ കത്ത് അയച്ചത്.

ചിക്കബര്‍ഗി വഴിയുള്ള ബദല്‍ പാത നിര്‍ദ്ദേശിച്ച് ഇക്കഴിഞ്ഞ 12നാണ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയത്. ഈകത്ത് പുറത്താവുകയും എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് ഈ കത്ത് പിന്‍വലിക്കുന്നതായി അറിയിച്ചത് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പുതിയ കത്ത് സമര്‍പ്പിച്ചത്. ചിക്കബര്‍ഗി വഴിയുള്ള ബദല്‍ പാത തന്റെ നിലപാടല്ല. ആശയവിനിമയത്തിലുണ്ടായ പാകപ്പിഴകള്‍ നിമിത്തമാണ് അങ്ങനെ സംഭവിച്ചതെന്നും കത്തില്‍ പറയുന്നു. ഇതില്‍ പിഴവ് വരുത്തിയ ഓഫീസ് സെക്രട്ടറിക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ദേശീയപാത 766 പൂര്‍ണമായും തുറന്നു കിട്ടുകയാണ് തന്റെ നിലപാട്. അതിനാല്‍ ഈ മാസം 12 ന് അയച്ച കത്ത് റദ്ദ് ചെയ്യണമെന്നും പുതിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഐ സി ബാലകൃഷ്ണന്‍ ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. നല്‍കിയ ഉറപ്പുകളും പാലിക്കുന്നില്ല. കര്‍ണാടക മുഖ്യമന്ത്രിയായി സംസ്ഥാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ഉള്ള പ്രഖ്യാപനവും ഇതുവരെ നടന്നിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിലും പിഴവുകളുണ്ടന്നും എംഎല്‍എ പുതിയ കത്തില്‍ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!