ജെനിസിസ് 2020 സയന്‍സ് എക്‌സ്‌പോ

0

പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജെനിസിസ് 2020 സയന്‍സ് എക്‌സ്‌പോ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വിമണ്‍ ഇന്‍ സയന്‍സ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പാള്‍ ഡോ. കെ. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഫാ. വര്‍ഗീസ് കൊല്ലമാവുടിയില്‍, ഫാ. ജോര്‍ജ് ആലുംമൂട്ടില്‍, പ്രൊഫ. താരാ ഫിലിപ്പ്, കെ.എസ്. അജയ് തുടങ്ങിയവര്‍ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ എക്‌സിബിഷന്‍, ഓട്ടോമൊബൈല്‍ എക്‌സപോ, ലബോറട്ടറി എക്യുപ്‌മെന്റ്‌സ് ഡിസ്‌പ്ലേ, മൈക്രോ ഫ്‌ലോറ എക്‌സിബിഷന്‍, വര്‍ക്കിങ് മോഡല്‍സ്, ലൈവ് എക്‌സ്പിരിമെന്റ്‌സ് എന്നിവ നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!