അമ്പായതോടില്‍ വീണ്ടും മാവോവാദി പോസ്റ്ററുകള്‍
സായുധ മവോവാദി സംഘം രണ്ട് തവണ പ്രകടനം നടത്തിയ അമ്പായതോടില്‍ വീണ്ടും മാവോവാദി പോസ്റ്ററുകള്‍.പൗരത്വ ബില്ലിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുമാണ് ഇത്തവണ പോസ്റ്റര്‍. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന അമ്പായതോടില്‍ പോസ്റ്റര്‍ പതിച്ചതിന്റെ പശ്ചാതലത്തില്‍ ജില്ലയിലും പോലീസ് ജാഗ്രതയില്‍.
രണ്ട് മാസത്തിനിടെ രണ്ട് തവണ സായുധരായ മാവോവാദി സംഘം അമ്പായതോടില്‍ എത്തി പ്രകടനം നടത്തിയതിന് പുറമെയാണ് ഇന്ന് രാവിലെയോടെ വീണ്ടും മാവോവാദി പോസ്റ്ററുകള്‍ അമ്പായതോടില്‍ പ്രത്യക്ഷപ്പെട്ടത്. പൗരത്വ ബില്ലിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും എതിരെ മാത്രമല്ല പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ.സംഘടനകള്‍ക്കെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.ഓപ്പറേഷന്‍ സമാധാന്‍ ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധം, ഹിന്ദു ഫാസിസ്റ്റ് മോദിയും സോഷ്യല്‍ ഫാസിസ്റ്റ് പിണറായിയും ഒരേ തുവല്‍ പക്ഷികള്‍, കൊലയാളി സേനയായ തണ്ടര്‍ ബോള്‍ട്ടിനെ പിരിച്ചുവിടുക, നിലമ്പൂരിലും വൈത്തിരിയിലും അട്ടപ്പാടിയിലും നടന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിക്കുക, സി.എ.എ വിരുദ്ധ സമരങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കാപട്യം തിരിച്ചറിയുക, യു.എ.പി.എ, സി.എ.എ വിഷയങ്ങളിലെ കേന്ദ്ര സംസ്ഥാന ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയുക തുടങ്ങി നിരവധി വിഷയങ്ങള്‍ പോസ്റ്റ്‌റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറളത്ത് നാലംഗ മാവോവാദി സംഘം എത്തിയതായി പറയപ്പെടുന്നു ആ സംഘം തന്നെയായിരിക്കും പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്നുമാണ് പോലീസ് നിഗമനം.കേളകം പോലീസ് കേസ് എടുത്ത് അന്വേഷിച്ചുവരുന്നു.