കേന്ദ്രനയങ്ങള്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ത്തു കെ.നരേഷ്‌കുമാര്‍ .

0

.കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഭരണപരിഷ്‌കാരങ്ങളും സാമ്പത്തിക നയങ്ങളും സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നുവെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.നരേഷ്‌കുമാര്‍. ജോയിന്റ് കൗണ്‍സില്‍ മാനന്തവാടി മേഖലാ സമ്മേളനം ഹാക്‌സണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഭരണപരിഷ്‌കാരങ്ങളും സാമ്പത്തിക നയങ്ങളും സിവില്‍ സര്‍വ്വീസിനെ തകര്‍ത്തു കൊണ്ടിരിക്കുയാണന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണന്നും മോഡി സര്‍ക്കാര്‍ ഫെഡറല്‍ സത്യങ്ങള്‍ ലംഘിച്ചുകൊണ്ട് സാമ്പത്തിക ഉപരോധം എര്‍പ്പെടുത്തി സംസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും നരേഷ് കുമാര്‍ പറഞ്ഞു. മേഖലാ പ്രസിഡന്റ് എന്‍.എം മധു അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണന്‍, സെക്രട്ടറി പി.എന്‍ മുരളിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ ഷമീര്‍, മേഖലാ സെക്രട്ടറി കെ സുജിത്ത് കുമാര്‍, പി മോഹനന്‍, പി.കെ അനില, കെ സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!