പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. മാനന്തവാടി മൂളിത്തോട് പ്രദേശത്ത് നിര്‍മ്മിച്ച 13 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പീപ്പിള്‍സ് വില്ലേജിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു.പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദലി അധ്യക്ഷനായിരുന്നു.പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുള്‍ മജീദ് പ്രൊജക്ട് വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, വൈസ് :പ്രസിഡന്റ് നജ്മുദ്ദീന്‍, മിനാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ.മുഹമ്മദ് സാജിദ്, സ്ഥലം സംഭാവന ചെയ്ത വി.മമ്മൂട്ടി, സോളിഡാരിറ്റി വയനാട് ജില്ലാ സെക്രട്ടറി ജാബിര്‍ കാട്ടിക്കുളം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം ഖാലിദ് പനമരം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഹൈറുന്നിസ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സാമൂഹിക പ്രവര്‍ത്തകനായ വി.മമ്മൂട്ടി സംഭാവന ചെയ്ത സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിച്ചത്.