ദുര്‍ഗന്ധം വമിക്കുന്ന അരി മാര്‍ച്ച് 3 ന് കേസ് പരിഗണിക്കും

0

ജില്ലയിലെ സ്‌കൂളുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന അരി വിതരണം ചെയ്ത സംഭവം ഭക്ഷ്യ ഭദ്രതാ കമ്മീഷന്‍ ചര്‍ച്ച ചെയ്യും. മാര്‍ച്ച് 3 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പ്രശ്‌നം പരിഗണിക്കുമെന്ന് കമ്മീഷനംഗം എം.പി. ജയലക്ഷ്മി പറഞ്ഞു.ജില്ലയില്‍ 33 വിദ്യാലയങ്ങളിലാണ് മോശം അരി ഉച്ചക്കഞ്ഞിക്ക് എത്തിച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് സപ്ലൈക്കോ അരിമാറ്റി നല്‍കി. കല്‍പ്പറ്റ മുണ്ടേരി ജിവിഎച്ച്എസ്എസില്‍ ഉച്ചഭക്ഷണത്തിന് ദുര്‍ഗന്ധം വമിക്കുന്ന അരി ലഭ്യമാക്കിയത് കമ്മീഷനംഗം നേരിട്ടെത്തി പരിശോധിക്കുകയും മോശം അരി തിരിച്ചെടുക്കുകയും ചെയ്തിരുന്നു.തെലങ്കാനയില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ എത്തിച്ച അരിയാണ് പരാതിക്കിടയാക്കിയതെന്ന് സപ്ലൈക്കോ അധികൃതര്‍ വിശദീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
00:41