ചിത്രകലാ അക്കാദമി സാംസ്‌കാരിക സദസ്സ് ബത്തേരിയില്‍

0

കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റി ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ചിത്രരചന ,സാംസ്‌കാരിക സദസ്സ് തുടങ്ങിയവ ഫെബ്രുവരി 23 ന് ഞായറാഴ്ച ബത്തേരി മുനിസിപ്പാലിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബത്തേരി നഗരസഭയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പരിപാടി.ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ചിത്രകാരന്‍മാരെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!