പൈതൃക ശേഷിപ്പുകള്‍ സംരക്ഷിക്കണം

0

പൈതൃക ശേഷിപ്പുകള്‍ സംരക്ഷിക്കണമെന്ന് വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാടിന്റേതായ പൈതൃക സമ്പത്തുകള്‍ അശ്രദ്ധയും അജ്ഞതയും മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സാംസ്‌കാരിക ചരിത്ര മേഖലകളിലെ പൈതൃക ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രതയോടെ ഇടപെടമെന്നും സമിതി ആവശ്യപ്പെട്ടു.പനമരത്തെ കല്ലമ്പലങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പുരാവസ്തു വകുപ്പിന്റെ നീക്കം സ്വാഗതാര്‍ഹമാണ്.വരദൂര്‍ നാലു കാല്‍ മണ്ഡപം, പുളിഞ്ഞാല്‍ എടച്ചന കുങ്കന്‍ സ്മാരകം, പനമരം തലയ്ക്കല്‍ ചന്തു സ്മാരകം, വിവിധ ശിലാ ക്ഷേത്രങ്ങള്‍, നാട്ടുവൈദ്യങ്ങള്‍ തുടങ്ങിയ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ ആവിഷ്‌ക്കരിക്കണം. വാര്‍ത്താസമ്മേളത്തില്‍ സമിതി പ്രസിഡന്റ് എ.വി.രാജേന്ദ്ര പ്രസാദ്, ട്രഷറര്‍ കെ.ടി.സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ.സി പൈതല്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!