ജില്ലയില്‍ ചിക്കന് തോന്നിയ വില

0

കഴിഞ്ഞ രണ്ടാഴ്ചയോളമായി ജില്ലയില്‍ ഇറച്ചിക്കോഴി വില കിലോ 80 മുതല്‍ 100 രൂപ വരെയെത്തിനില്‍ക്കുന്നു
വയനാട് ജില്ലയിലെ ഫാമുകളില്‍ കോഴി ഉല്പാദനം കൂടിയതാണ് വിലയില്‍ മാറ്റം വരാന്‍ കാരണം. എന്നാല്‍ ജില്ലയില്‍ ചില ഭാഗങ്ങളില്‍ ഇപ്പോഴും 150 മുതല്‍ 170 വരെ വില്‍പന നടത്തുന്നുണ്ട്. ഫാമുകളില്‍ 50 മുതല്‍ 55 രൂപ വരെയാണ് കോഴിയുടെ വില. തരുവണയില്‍ 80 രൂപയാണ് വില പനമരം, കമ്പളക്കാട്, നാലാംമൈയിലില്‍ 110 രൂപവരെയാണ് വില ജില്ലയില്‍ കുടുതല്‍ വിലക്ക് വില്‍ക്കുന്നത് പുല്‍പ്പള്ളി, ബത്തേരി മാനന്തവാടി, കല്‍പ്പറ്റ എന്നിവടങ്ങളിലാണ് ഇത് ഗുണഭോക്താക്കളെ ചൂഷണം ചെയ്യലാണ്. എന്നാല്‍ വിലയുടെ മാറ്റത്തിനുസരിച്ച് വില കുറക്കുന്ന പ്രവണത വടക്കെ വയനാട്ടില്‍ ചിലയിടങ്ങളില്‍ കണ്ട് വരുന്നത് ഗുണഭോക്തക്കള്‍ക്ക് ഗുണവും ലഭിക്കുന്നു.മത്സ്യത്തിന് തീവിലയായതിനാല്‍ ഇറച്ചി കോഴിയെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!