പ്രതിഷേധ കൂട്ടായ്മ

0

റവന്യൂ വകുപ്പ് ജീവനക്കാര്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. എന്‍.ജി.ഒ. അസോസിയേഷന്‍ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്‍പില്‍ നീതി നിഷേധത്തിനെതിരെ കരിദിനാചരണവും പ്രതിഷേധ കൂട്ടായ്മയും നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സി.സത്യന്‍ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രസിഡണ്ട് എന്‍.വി.അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി ,ബ്രാഞ്ച് സെക്രട്ടറി എം.എ.ബൈജു ,ബ്രാഞ്ച് ട്രഷറര്‍ സിനീഷ് ജോസഫ് ,അബ്ദുള്‍ ഗഫൂര്‍ ,ശരത്ത് ,ശിവന്‍ പുതുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!