രാത്രിയത്ര നിരോധനം  യുഡിഎഫിന്റെ പുതിയ ആക്ഷന്‍കമ്മറ്റി

0

ദേശീയപാത 766ലെ രാക്കുരുക്ക് വിഷയത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ആക്ഷന്‍കമ്മറ്റിക്ക് രൂപം നല്‍കി.  17-ഓളം സംഘടനകള്‍ പങ്കെടുത്ത യോഗത്തിലാണ് ഇന്ന് സുല്‍ത്താന്‍ ബത്തേരി വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍വെച്ച്  ആക്ഷന്‍കമ്മറ്റിക്ക് രൂപം നല്‍കിയത്.എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ചെയര്‍മാനും, പി. എം ജോയി കണ്‍വീനറുമായുള്ള പുതിയ ആക്ഷന്‍ കമ്മറ്റിക്കാണ് ബത്തേരി വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. യോഗത്തില്‍ കാര്‍ഷിക പുരോഗമനസമിതി, വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ്, ആംആദ്മി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, നീലഗിരി- വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി അടക്കം 17-ഓളം സംഘടനകള്‍ പങ്കെടുത്തു. പുതിയ ആക്ഷന്‍കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടുത്തദിവസം ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ രാക്കുരുക്ക് വിഷയത്തില്‍ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയാണന്നും എടുത്ത തീരുമാനങ്ങള്‍ ഒന്നുംതന്നെ നടപ്പിലാക്കുന്നില്ലന്നും ആരോപിച്ചാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍സ്ഥാനം എംഎല്‍എ രാജിവെക്കുകയും യുഡിഎഫ് കമ്മറ്റിയില്‍നിന്നും പിന്‍വാങ്ങുകയും ചെയ്തത്. തുടര്‍ന്നാണ് പുതിയകമ്മറ്റിക്ക് യുഡിഎഫ് രൂപം നല്‍കിയതും.

Leave A Reply

Your email address will not be published.

error: Content is protected !!