വെള്ളമുണ്ടയില്‍ ഹര്‍ത്താല്‍

0

വെള്ളമുണ്ട ടൗണില്‍ പള്ളിവക കെട്ടിടം വാടകക്കെടുത്ത കച്ചവടക്കാരന്‍ അനധികൃതമായി കെട്ടിയ ഷെഡ്ഡ് പള്ളി ഇടവകാംഗങ്ങല്‍ പൊളിച്ചുമാറ്റിയത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളമുണ്ടയില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കുന്നു.

വെള്ളമുണ്ട ടൗണിന്റെ ഹൃദയ ഭാഗത്ത് തേറ്റമല സെന്റ് സ്റ്റീഫന്‍ പള്ളി ഇടവകയുടെ ഉടമവസ്ഥതയിലുള്ള കെട്ടിടവുമായി അനധികൃതമായി ചേര്‍ത്ത് വാടകക്കാരന്‍ മറ്റൊരു ഷെഡ്ഡ് നിര്‍മ്മിച്ചതാണ് തര്‍ക്കതിനടയാക്കിയത്. മുന്‍പ് ഇടവകയിലിരുന്ന വികാരിയച്ചന്റെ അനുമതിയോടെയാണ് ഷെഡ്ഡ് നിര്‍മ്മിച്ചതെന്നാണ് വാടകക്കാരനായ വ്യാപാരി പറയുന്നത്.അനധികൃത നിര്‍മ്മിതി പൊളിച്ചുമാറ്റന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തോ പൊലിസോ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയില്‍പൊളിച്ചു മാറ്റാന്‍ തയ്യാറായതെന്ന് ഇടവകാംഗങ്ങള്‍ പറയുന്നത്.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പു ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!