എസ് ടി സി ഊര് ഉത്സവം

0

വെട്ടത്തൂര്‍ ഊര് കേന്ദ്രം സ്‌പെഷ്യല്‍ ട്യുഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ ഊര് ഉല്‍സവം നടത്തി. വെട്ടത്തൂര്‍ കോളനിയില്‍ നടന്ന ഊര് ഉല്‍സവത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന നേട്ടങ്ങളുടെ പ്രദര്‍ശനവും കലാപരിപാടികളും സംഘടിപ്പിച്ചു.പെരിക്കല്ലുര്‍ എച്ച് എസ് എസിന്റെ ക്യാച്ച്‌മെന്റ് ഏരിയയിലെ വെട്ടത്തുര്‍ കോളനി വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥമാണ് സര്‍വ്വ ശിക്ഷാവയനാടിന്റെ നേതൃത്വത്തില്‍ എസ് ടി സി പ്രവര്‍ത്തനം നടത്തുന്നത് കുട്ടികളെ എല്ലാ ദിവസവും കൃത്യമായി സ്‌കുളിലെത്തിക്കുന്നതിനും പിറ്റേ ദിവസത്തേക്ക് പഠന പ്രവര്‍ത്തനങ്ങള്‍ സഹായിച്ച് ഒരുക്കുന്നതിന്റെ ഭാഗമായാണ്, കേന്ദ്രം സ്ഥാപിച്ചത് ഊരുല്‍സവത്തില്‍ ജനപ്രതിനിധികള്‍ പോലിസ് എക്‌സൈസ് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ അധ്യപകരുള്‍പ്പടെ പങ്കെടുത്തു .പനമരംബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി ഉദ്ഘാടനം ചെയ്തു.കെ.ആര്‍ ഷാജന്‍ അദ്ധ്യക്ഷനായിരുന്നു. ചെതലയം ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍ കുമാര്‍ , ട്രെയിനര്‍ അജിത്കുമാര്‍, , ഗ്രാമപഞ്ചായത്തംഗം ജാന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!